കുവൈത്തിലെ പൊതു ബീച്ചുകളിൽ നിയന്ത്രണങ്ങളോടെ ബാർബിക്യൂ അനുവദിച്ചു

  • 15/08/2023



കുവൈത്ത് സിറ്റി: മുനിസിപ്പൽ മാലിന്യ സംസ്കരണത്തിനും പൊതു ശുചിത്വ നിയന്ത്രണത്തിനും അംഗീകാരം നൽകിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം പുറപ്പെടുവിച്ച് മുനിസിപ്പൽ അഫയേഴ്സ് മന്ത്രി ഫഹദ് അൽ ഷൂല. പൊതു ബീച്ചുകളിൽ ബാർബിക്യൂ അനുവദിക്കുന്നത് അനുവദനീയമാണെന്ന് തീരുമാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

നടപ്പാതകൾ, തെരുവുകൾ, റോഡുകൾ, സ്ക്വയറുകൾ, പൊതു സ്ക്വയറുകൾ, പൊതു സൗകര്യങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി, പാർക്കുകൾ എന്നിവയിൽ ബാർബിക്യൂ നിരോധിച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ നടപ്പാതകളിലോ പൊതുവഴികളിലോ മറ്റ് സ്ഥലങ്ങളിലോ മാലിന്യം തള്ളുന്നതിന് കർശന നിരോധനമുണ്ട്. ഭക്ഷണശാലകൾ, കഫേകൾ, മറ്റ് കടകൾ എന്നിവയുടെ ഉടമകൾ കൽക്കരി ചാരം വേസ്റ്റ് ബാഗുകളിലേക്കോ കണ്ടെയ്നറുകളിലേക്കാ മാറ്റുന്നതും വിലക്കിയിട്ടുണ്ട്.

Related News