ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെയും റഷ്യയുടെയും തീരുമാനം കുവൈത്തിനെ ബാധിക്കില്ലെന്ന് വാണിജ്യ മന്ത്രാലയം

  • 15/08/2023


കുവൈത്ത് സിറ്റി: ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെയും റഷ്യയുടെയും തീരുമാനം കുവൈത്തിനെ ബാധിക്കില്ലെന്ന് വാണിജ്യ, വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ ഐബാൻ വ്യക്തമാക്കി. രാജ്യത്തെ ഉപയോഗിക്കുന്ന അരി ഉയർന്ന ഗുണമേന്മയുള്ള ബസ്മതി അരിയാണ്. അതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ല. കൂടാതെ രാജ്യത്തെ സ്റ്റോക്കുകൾ സമൃദ്ധമാണെന്നും പ്രാദേശിക വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്നും അദ്ദേഹം അറിയിച്ചു.

പ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ മന്ത്രാലയം എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൗരന്മാർക്കും താമസക്കാർക്കും ആശങ്ക വേണ്ട. ഉപഭോക്തൃ വസ്തുക്കളുടെ ദൗർലഭ്യം സംബന്ധിച്ച് ഏത് അടിയന്തര സാഹചര്യവും നേരിടാൻ വാണിജ്യ, വ്യവസായ മന്ത്രാലയം പൂർണ്ണമായും സജ്ജമാണ്. വിവിധ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ തുടരുകയാണെന്നും അൽ ഐബാൻ വ്യക്തമാക്കി.

Related News