കുവൈത്തിൽ ഗാർഹിക തൊഴിലാളി പ്രതിസന്ധി അതിരൂക്ഷം

  • 15/08/2023


കുവൈത്ത് സിറ്റി: ഭൂരിഭാഗം രാജ്യങ്ങളും കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തലാക്കുന്ന സാഹചര്യത്തിൽ 
ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി. എല്ലാ ലേബർ റിക്രൂട്ട്‌മെന്റ് ഏജൻസികളെയും ഈ പ്രതിസന്ധി രു ക്ഷമായി ബാധിച്ചിട്ടുണ്ട്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളും ജോർദാനും അവരുടെ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ പാലിച്ചുകൊണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ പ്രതിസന്ധിയെ മറികടന്നിരുന്നു. 

എന്നാൽ തൊഴിൽ അവകാശങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച നിയമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കുവൈത്തിന്റെ നിയമങ്ങൾ അതേ ഫലം നൽകിയില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഗാർഹിക തൊഴിലാളികളുടെ എണ്ണം 2022 ൽ 613,000 ആയിരുന്നത് 2023 ന്റെ ആദ്യ പകുതിയിൽ ഏകദേശം 780,000 ആയി വർധിച്ചതായി ഡൊമസ്റ്റിക് ലേബർ അഫയേഴ്സ് വിദഗ്ധൻ ബാസ്സം അൽ ഷമ്മാരി പറഞ്ഞു. 

എന്നാൽ സ്ത്രീ തൊഴിലാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വെല്ലുവിളികൾ കുറവുള്ള പുരുഷ തൊഴിലാളികളുടെ (പാചകക്കാർ, ഡ്രൈവർമാർ മുതലായവ) റിക്രൂട്ട്‌മെന്റാണ് ഈ വർധനവിന് പ്രധാന കാരണമായത്. 2023 ഡിസംബറിന് ശേഷമാകും മേഖലയിലുണ്ടായിട്ടുള്ള പ്രതിസന്ധിയുടെ പൂർണ്ണമായ ആഘാതം വ്യക്തമാകുകയുള്ളൂ. സ്ത്രീ തൊഴിലാളികൾക്കുള്ള കരാറുകൾ ഏതാണ്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയും സ്ത്രീ തൊഴിലാളികൾക്കുള്ള നിലവിലുള്ള കരാറുകളുടെ ഗണ്യമായ ഭാഗം കാലഹരണപ്പെടാൻ തുടങ്ങുകയും ചെയ്യും. ഇത് പ്രതിസന്ധി രൂക്ഷമാക്കും. ഈ വിഷയത്തിൽ അതോറിറ്റികളുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അൽ ഷമ്മാരി വ്യക്തമാക്കി.

Related News