ഉയര്‍ന്ന താപനില; കുവൈത്തിന്‍റെ വൈദ്യുതി, ജല ശേഖരം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

  • 15/08/2023



കുവൈത്ത് സിറ്റി: രാജ്യത്ത് കുതിച്ചുയരുന്ന താപനില വൈദ്യുതി, ജല ശേഖരം കുറയുന്നതിന് കാരണമായ സാഹചര്യമുണ്ടാക്കുന്നുവെന്ന് മീഡ് മാഗസിൻ റിപ്പോര്‍ട്ട്. ഈ മാസം ആദ്യം താപനില 51 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരുന്നു. ഇതോടെ വൈദ്യുതി ഉപയോഗം 16,940 മെഗാവാട്ട് ആയാണ് ഉയര്‍ന്നത്. സര്‍വകാല റെക്കോര്‍ഡിലേക്കാണ് വൈദ്യുതി ഉപയോഗം എത്തിയിരിക്കുന്നത്. ലഭ്യമായ 18,250 മെഗാവാട്ട് ഉൽപാദന ശേഷിയിൽ നിന്ന് കരുതൽ ശേഷിയുടെ 8 ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് മീഡ് റിപ്പോർട്ടില്‍ പറയുന്നത്.

ഈ വേനൽക്കാലത്ത് ലഭ്യമായ 18,250 മെഗാവാട്ടിൽ 17,660 മെഗാവാട്ട് വരെ സുരക്ഷിതമായി നൽകാൻ രാജ്യത്തെ വൈദ്യുത ഗ്രിഡിന് കഴിയുമെന്നാണ് വൈദ്യുതി മന്ത്രാലയം വിശദീകരിക്കുന്നത്. പാർട്ണർഷിപ്പ് പ്രോജക്ട് അതോറിറ്റിയുമായി സഹകരിച്ച് നോർത്ത് അസ് സൂർ, അൽ ഖൈറാൻ എന്നിവിടങ്ങളിലെ രണ്ട് സ്വയംഭരണ ജല-വൈദ്യുതി ഉൽപ്പാദന പദ്ധതികളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകൾക്കായുള്ള പ്രീ-ക്വാളിഫിക്കേഷൻ അപേക്ഷകൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Related News