അഹമ്മദിയിൽ അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ പൂട്ടിച്ചു

  • 15/08/2023


കുവൈത്ത് സിറ്റി: അൽ അഹമ്മദി ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വിഭാഗം മഹ്ബൂല, മംഗഫ്, ഫഹാഹീൽ വ്യവസായ മേഖലകളിൽ ഒരു പരിശോധന ക്യാമ്പയിൻ നടത്തി. മുനിസിപ്പാലിറ്റിയുടെ നിബന്ധനകളും നിയന്ത്രണങ്ങളും മാർക്കറ്റുകളിലും കടകളിലും എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തിയത്. അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ പൂട്ടിച്ചു. കൂടാതെ മറ്റ് രണ്ട് നിയമലംഘനങ്ങളും കണ്ടെത്തി. ഫഹാഹീൽ ഇൻഡസ്ട്രിയൽ സിറ്റിയിലും മംഗഫ് ഏരിയയിലെ സെൻട്രൽ മാർക്കറ്റിലും ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഗ്യാരേജും പൂട്ടിച്ചതായി അൽ അഹമ്മദി ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ ആക്ടിംഗ് ഡയറക്ടർ സാദ് അൽ ഷൈബ വിശദീകരിച്ചു.

Related News