പ്രതിമാസം ശരാശരി 10; കുവൈത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ കണക്കുകള്‍

  • 15/08/2023


കുവൈത്ത് സിറ്റി: പ്രതിമാസം ശരാശരി 10 എണ്ണമെന്ന നിലയിൽ കള്ളപ്പണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കണക്കുകള്‍. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യപ്പെട്ടത് 17,000 കേസുകളാണ്. മറ്റ് പല തരത്തിലുള്ള കുറ്റകൃത്യങ്ങളിലും കേസുകളിലും വന്ന കുറവുമായി താരതമ്യപ്പെടുത്തുമ്പോൾ ചില തരത്തിലുള്ള കേസുകളുടെയും കുറ്റകൃത്യങ്ങളുടെയും നിരക്കിൽ വര്‍ധനവുണ്ടെന്നാണ് നീതികാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 2022 ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 2023 ജനുവരി ആദ്യം മുതൽ ജൂൺ അവസാനം വരെ 10 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളുടെ എണ്ണം പരിശോധിക്കുമ്പോള്‍ 2021ലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പബ്ലിക് പ്രോസിക്യൂഷൻ 167 കേസുകൾ 2021ല്‍ അന്വേഷിച്ചു. 20222ല്‍ 64 കേസുകളുടെ കുറവും 2023ല്‍ 60 കേസുകളുടെ കുറവും വന്നിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Related News