ദേശാടനപക്ഷികളുടെ സുരക്ഷിത പാതയായി കുവൈറ്റ്

  • 16/08/2023


കുവൈത്ത് സിറ്റി: ആവാസ വ്യവസ്ഥ കാരണം പക്ഷികളുടെ ശരത്കാല ദേശാടനത്തിനുള്ള സുരക്ഷിതമായ പാതകളിലൊന്നാണ് കുവൈത്തെന്ന് കുവൈത്ത് എൻവയോൺമെന്റ് ലെൻസ് ടീമിന്റെ തലവൻ റാഷിദ് അൽ ഹജ്ജി. ധാരാളം ദേശാടനപക്ഷികൾ അവരുടെ ശരത്കാല ദേശാടനത്തിൽ രാജ്യത്തിന്റെ ആകാശം വഴി വർഷം തോറും കടന്നു പോകാറുണ്ട്. ഇത് ഒരു മരുഭൂമിയാണെങ്കിലും, വന്യജീവികളാലും ആവാസ വ്യവസ്ഥകളാലും സമ്പന്നമായ സുരക്ഷിതമായ പാതകളിലൊന്നായി പക്ഷികൾ ഇതിനെ കണക്കാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 415 ഇനം ദേശാടന പക്ഷികൾ കുവൈത്ത് ആകാശം വഴി കടന്നു പോകുന്നുണ്ട്. നൈറ്റിൻ​ഗേൽ, ഫ്ലമിം​ഗോ എന്നീ പ​ക്ഷികളാണ് ഇതിൽ ഏറ്റവും പ്രസിദ്ധമായതെന്നും അദ്ദേഹം പറഞ്ഞു.

Related News