ഹിമാചല്‍ പ്രദേശിലെ പ്രളയം; ദുഖം രേഖപ്പെടുത്തി കുവൈത്ത്

  • 16/08/2023


കുവൈത്ത് സിറ്റി: ഇന്ത്യയിലെ ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി പേര്‍ മരണപ്പെട്ട സംഭവത്തിൽ ദുഖം രേഖപ്പെടുത്തി കുവൈത്ത്. ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ അനുശോചനം അറിയിച്ചു. കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹും പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹും രാഷ്ട്രപതിയെ അനുശോചനങ്ങള്‍ അറിയിച്ചു. ഈ ദുഖ സാഹചര്യത്തില്‍ ഇന്ത്യക്ക് ഒപ്പമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Related News