റേഷൻ ഭക്ഷ്യവസ്തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്തിയ രണ്ട് പേര്‍ ജലീബിൽ പിടിയിൽ

  • 16/08/2023


കുവൈത്ത് സിറ്റി: അനധികൃത വിപണികള്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുകയും രാജ്യത്തിന് പുറത്തേക്ക് കടത്തുകയും ചെയ്ത അറബ് പൗരത്വമുള്ള രണ്ട് പേര്‍ പിടിയിൽ. ജലീബ് അല്‍ ഷുവൈക്ക് പ്രദേശത്ത് ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റും ജലീബ് അൽ ഷുവൈക്ക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റും നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശത്തുള്ള ഒരു വെയര്‍ഹൗസിലും പരിശോധന നടന്നു. ഇവിടെ നിന്ന് 900 കിലോ അരി, 850 കിലോ പഞ്ചസാര, 138 ക്യാൻ എണ്ണ, 533 ക്യാൻ പാല്‍, നാല് കാര്‍ട്ടണ്‍ ടൊമാറ്റോ പേസ്റ്റ് തുടങ്ങിയവ കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Related News