നിയമലംഘനം; അഹമ്മദിയിലും, ഫർവാനിയയിലും 37 ഹോം ഡെലിവറി തൊഴിലാളികള്‍ അറസ്റ്റിൽ

  • 16/08/2023


കുവൈത്ത് സിറ്റി: റെസിഡൻസി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 37 പേര്‍ അറസ്റ്റിൽ. അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിലെ ഹോം ഡെലിവറി തൊഴിലാളികളെ ലക്ഷ്യമിട്ട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഇൻസ്പെക്ടർമാർക്കൊപ്പം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News