മുബാറക് അല്‍ കബീറില്‍ ഉപേക്ഷിച്ച നിലയിലുള്ള 67 കാറുകള്‍ നീക്കം ചെയ്തു

  • 16/08/2023


കുവൈത്ത് സിറ്റി: മുബാറക് അല്‍ കബീറില്‍ നിന്ന് ഉപേക്ഷിച്ച നിലയിലുള്ള 67 കാറുകള്‍ നീക്കം ചെയ്തു. ജൂലൈ മാസത്തിൽ മുബാറക് അൽ കബീർ ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പൊതുശുചീകരണ വകുപ്പാണ് ക്യാമ്പയിൻ നടത്തിയത്. 67 കാറുകൾ, ബോട്ടുകൾ, സ്ക്രാപ്പ് കണ്ടെയ്നറുകൾ തുടങ്ങിയവയാണ് നീക്കം ചെയ്തത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാറുകള്‍ ഉള്‍പ്പെടെയുള്ളവയിലായി 716 മുന്നറിയിപ്പ് സ്റ്റിക്കറുകളും പതിച്ചു. ശുചിത്വ നിലവാരം ഉയർത്തുന്നതിനും റോഡിന് തടസം സൃഷ്ടിക്കുന്നതും കാഴ്ചയെ മറയ്ക്കുന്നതുമായി എല്ലാം നീക്കം ചെയ്യുന്നതിനായി ക്യാമ്പയിനുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നിയമലംഘകരെ നിരീക്ഷിക്കുകയും എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് തീവ്രമായ ഫീൽഡ് ടൂറുകളുടെ ലക്ഷ്യമെന്ന് ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി വിഭാഗം ഡയറക്ടർ ഫഹദ് അൽ ഖുറൈഫ പറഞ്ഞു.

Related News