കുവൈത്തിൽ മൂന്ന് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3778 ഗാർഹിക പീഡനക്കേസുകൾ

  • 18/08/2023


കുവൈത്ത് സിറ്റി: ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്നതിന് അവബോധം സൃഷ്ടിക്കാൻ കൗൺസിലിംഗ് ടീം വലിയ പ്രാധാന്യം നൽകി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുപ്രിം കൗൺസിൽ ഫോർ ഫാമിലി സെക്രട്ടറി ജനറൽ ഡോ. മറിയം അൽ-അസ്മി. അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു സംയോജിത മീഡിയ പ്ലാൻ വികസിപ്പിക്കുന്നതുൾപ്പെടെ നിരവധി പ്രശ്നങ്ങളും നിർദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. വിവിധ ഏജൻസികളുമായി സഹകരിക്കാനും സ്വകാര്യമേഖലയുമായി സഹകരിച്ച് കൊണ്ട് സാമൂഹിക ലക്ഷ്യം കൈവരിക്കാനുമാണ് കൗൺസിൽ താൽപ്പര്യപ്പെടുന്നത്.

മൂന്ന് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3778 ഗാർഹിക പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020 മുതല്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെയുള്ള കണക്കാണിത്. ഗാർഹിക പീഡന കുറ്റകൃത്യങ്ങളുടെ ഏറ്റവും ഉയർന്ന നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് 2223 കേസുകൾ രജിസ്റ്റർ ചെയ്തു. 2021 ൽ 1292 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2020ലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്തത് 263 കേസുകള്‍ മാത്രമാണ്.

Related News