കൊവിഡിന്‍റെ പുതിയ വകഭേദം; ആശങ്ക വേണ്ടെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 18/08/2023

 


കുവൈത്ത് സിറ്റി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഇ ജി 5 ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തിൽ നിരോധനങ്ങളുടെയോ ​​പുതിയ വാക്സിനേഷൻ ക്യാമ്പയിനിന്‍റെയോ ആവശ്യമില്ലെന്നും ആരോഗ്യ വിഭാഗം ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ ഈ സാഹചര്യത്തിൽ ജാഗ്രത പുലര്‍ത്തണം. ചില സന്ദർഭങ്ങളിൽ കൊവിഡ് വകഭേദം രോഗിക്ക് ശ്വാസതടസ്സം ഉണ്ടാക്കും.

പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശരീരം, പേശി വേദന, ക്ഷീണം, വയറിളക്കം തുടങ്ങിയവയാണ് പുതിയ കൊവിഡ് വകഭേദം ബാധിച്ചാലുള്ള ലക്ഷണങ്ങള്‍. മുമ്പത്തെ കൊറോണ മ്യൂട്ടേറ്റഡ് വാക്സിനുകൾ കൂടുതൽ ശക്തവും ഫലപ്രദവുമാണ്. പുതിയ കൊവിഡ് വകഭേദത്തെ ഇത് ഉപയോഗിച്ച് നേരിടാനും മറികടക്കാനും കഴിയും. മാസ്‌ക് ധരിക്കുക, പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുക, മുറികൾ വായുസഞ്ചാരമുള്ളതാക്കുക, കൈകൾ നന്നായി കഴുകുക, അണുനാശിനികള്‍ നിരന്തരം ഉപയോഗിക്കുക തുടങ്ങിയ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

Related News