കുവൈത്തിൽ വേനൽ മഴ; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

  • 18/08/2023



കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥയുടെ അസ്ഥിരത കാരണം ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. കുവൈത്തിൽ ചിലയിടങ്ങളിൽ വേനൽ മഴ പെയ്തു, ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏതെങ്കിലും മാനുഷിക, സുരക്ഷാ അല്ലെങ്കിൽ ട്രാഫിക് സഹായങ്ങൾക്കായി അടിയന്തിര ഫോണിലേക്ക് (112) വിളിക്കാൻ മടിക്കേണ്ടതില്ല, എല്ലാവരുടെയും സുരക്ഷയെ സംരക്ഷിക്കുന്നതിനായി തുടർച്ചയായി കാലാവസ്ഥ 
മുന്നറിയിപ്പുകൾ പിന്തുടരണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related News