ട്രാഫിക് പിഴ അടക്കാതെ കുവൈത്തിന് പുറത്തേക്ക് യാത്ര അനുവദിക്കില്ല, തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ

  • 19/08/2023

 



കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് പ്രവാസി തൊഴിലാളികൾ രജിസ്റ്റർ ചെയ്ത ട്രാഫിക് പിഴകൾ അടയ്‌ക്കണമെന്ന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം. ഇന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. നിയമം 17 (1959), ആക്റ്റ് 67 (1976) എന്നിവ പ്രകാരം പ്രവാസികളിൽ നിന്ന് കുടിശികകൾ ഈടാക്കുന്നതിന്റെ ഭാ​ഗമാണ് ഈ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. പേയ്‌മെന്റുകൾ ഓൺലൈനായോ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകൾ വഴിയോ കുവൈത്ത് എയർപോർട്ട് ഉൾപ്പെടെയുള്ള കര, സമുദ്ര, വ്യോമ അതിർത്തി ഔട്ട്‌ലെറ്റുകളിലെ ഓഫീസുകൾ വഴിയോ നടത്താമെന്നും മന്ത്രാലയം അറിയിച്ചു.

Related News