തുർക്കിയുടെ 18 ബയ്രക്തർ വിമാനങ്ങൾ വാങ്ങി കുവൈറ്റ്

  • 03/09/2023

 


കുവൈത്ത് സിറ്റി: പ്രശസ്തമായ ബയ്രക്തർ ടിബി2 മോഡലിന്റെ 18 തുർക്കി നിർമ്മിത ഡ്രോണുകൾ വാങ്ങാൻ കുവൈത്ത് കരാർ ഒപ്പിട്ടു. കുവൈത്തിലുള്ള തുർക്കിഷ് അംബാസിഡർ തുബെ സോൺമെസ് ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് ആവശ്യപ്പെടുന്ന സമയത്ത് ഡ്രോണുകളുടെ ഡെലിവറിക്ക് തുർക്കി തയാറാണ്. കൂടാതെ, കുവൈത്ത് ആവശ്യപ്പെടുന്ന എല്ലാ സൈനിക ഉപകരണങ്ങളും നൽകാനുള്ള സന്നദ്ധതയും തുർക്കിഷ് അംബാസിഡർ തുബെ സോൺമെസ് അറിയിച്ചു. 

വിക്ടറി ഡേയുടെ 101-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ തുർക്കി എംബസി ആഘോഷവേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, സുരക്ഷാ സഹകരണത്തിന്റെ ശക്തിയെയും പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെയും സോൺമെസ് പ്രശംസിച്ചു. ആസൂത്രണം, പരിശീലനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ തുർക്കി വളരെയധികം മുന്നേറിയിട്ടുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ചതും ശക്തവുമായ സൈന്യങ്ങളിലൊന്നായി തുർക്കി മാറിയിട്ടുണ്ടെന്നും അംബാസിഡർ തുബെ സോൺമെസ് പറഞ്ഞു.

Related News