ജപ്പാന് എണ്ണ നൽകുന്ന മൂന്നാമത്തെ വലിയ രാജ്യമായി കുവൈത്ത്

  • 03/09/2023


കുവൈത്ത് സിറ്റി: ജപ്പാനും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധം വിവരിച്ച് രാജ്യത്തെ ജാപ്പനീസ് അംബാസിഡർ മോറിനോ യാസുനാരി. 
വിവിധ മേഖലകളിലേക്ക് ഈ ബന്ധം ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും താത്പര്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിന് സംഭാവന ചെയ്യുന്ന കരാറുകളുടെയും ക്രമീകരണങ്ങളുടെയും നീണ്ട ചരിത്രത്തെ കുറിച്ചും മോറിനോ യാസുനാരി പരാമർശിച്ചു. 

1958ൽ ഒപ്പുവെച്ച കൺസഷൻ കരാറോടെയാണ് ജപ്പാൻ കുവൈത്തിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. ജപ്പാനും കുവൈത്തും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ 1961ൽ നയതന്ത്രബന്ധം ഔദ്യോഗികമായി സ്ഥാപിക്കുകയും ചെയ്തു. 2023 ജൂണിൽ 6.89 മില്യൺ ബാരൽ എണ്ണ ഇറക്കുമതി ചെയ്ത കുവൈത്ത്, ജപ്പാനിലേക്കുള്ള മൂന്നാമത്തെ വലിയ എണ്ണ വിതരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് ക്രമാനുഗതമായി കൂടിയെന്നും ഇപ്പോൾ കൊവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയും കടന്ന് വർധിച്ചിട്ടുണ്ടെന്നും മോറിനോ യാസുനാരി പറഞ്ഞു.

Related News