വാഹനമോടിക്കുമ്പോൾ സോഷ്യൽ മീഡിയ ലൈവ് ചെയ്‌താൽ അകത്താകും; കടുത്ത നടപടിയുമായി കുവൈറ്റ് ട്രാഫിക്

  • 03/09/2023

  

കുവൈത്ത് സിറ്റി: വാഹനമോടിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈവ് പോകുന്നവർക്കെതിരെ ക‌ടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വിഭാ​ഗം. വർധിച്ചുവരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്ത് ഇത്തരത്തിൽ ലൈവ് പോകുന്ന സെലിബ്രിറ്റികൾ, ഫാഷനിസ്റ്റുകൾ തുടങ്ങിയവരെ കണ്ടെത്താനാണ് ജനറൽ ട്രാഫിക് വിഭാ​ഗം പരിശ്രമങ്ങൾ ഊർജിതപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. 

ടിക് ടോക്ക്, സ്‌നാപ്ചാറ്റ്, ക്വായ് തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈവ് പോകുന്നവർക്കെതിരെ ട്രാഫിക് നിയമലംഘനം ചുമത്താനാണ് ഉദ്ദേശിക്കുന്നത്. ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ അവരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നു എന്ന് അധികൃതർ വിശദീകരിച്ചു. 180 കിലോമീറ്ററിലധികം വേ​ഗതയിൽ വാഹനമോടിച്ച് അത് വീഡിയോ പകർത്തിയ സംഭവത്തിൽ വാഹനം ട്രാഫിക്ക് വിഭാ​​ഗം പിടിച്ചെടുത്തിരുന്നു. സെലിബ്രിറ്റിയുടെ വാഹനം പിടിച്ചെടുക്കുകയും അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈത്ത് വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ 👇

Related News