വ്യാജ സർട്ടിഫിക്കേറ്റ്; വനിത ഡോക്ടറെ പുറത്താക്കി

  • 03/09/2023


കുവൈത്ത് സിറ്റി: സർവകലാശാല സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതിന് കുവൈത്തിയായ വനിതാ ഡോക്ടറെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് പിരിച്ചുവിടണമെന്ന് ഉത്തരവിട്ട് കാസേഷൻ കോടതി. 300,000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. ആറ് വർഷം ഡോക്ടറായി ജോലി ചെയ്തുവെന്നുള്ള സർട്ടിഫിക്കേറ്റ് വ്യാജമായി ഉണ്ടാക്കുകയും അർഹിക്കാത്ത ശമ്പളം വാങ്ങുകയും ചെയ്തുവെന്നാണ് കുവൈത്തി ഡോക്ടർക്കെതിരെ ചുമത്തിയ കുറ്റം. 

പൊതുമേഖലാ ജീവനക്കാരി എന്ന നിലയിൽ, സിവിൽ സർവീസ് കമ്മീഷനിൽ (സിഎസ്‌സി) വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അനധികൃതമായി പൊതുപണം കൈപ്പറ്റിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ ആകെ 150,000 കുവൈത്തി ദിനാറാണ് ഇവർ ശമ്പളമായി കൈപ്പറ്റിയത്. തെറ്റായ ഡാറ്റ നൽകുകയും നിയമവിരുദ്ധമായ രീതികൾ ഉപയോഗിക്കുകയും ചെയ്തുവെന്നും അങ്ങനെയാണ് നിയമവിരുദ്ധമായി മെഡിക്കൽ തൊഴിൽ ചെയ്യാൻ അവർക്ക് ലൈസൻസ് അനുവദിക്കപ്പെട്ടതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

Related News