ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിന് മുൻപ് കാലാവധി പരിശോധിക്കണമെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ

  • 03/09/2023


കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ അതീവ ശ്രദ്ധ വേണമെന്നും അവയുടെ എക്സ്പയറി ഡേറ്റുകൾ കാലഹരണപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാണമെന്നും ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ സൂപ്പർവൈസർ അബ്ദുള്ള അൽ സിദ്ദിഖി. പ്രത്യേകിച്ചും മത്സ്യവും മാംസവും വാങ്ങുമ്പോൾ ദുർഗന്ധമില്ലെന്ന് ഉറപ്പാക്കണം. ക്യാപിറ്റൽ ഗവർണറേറ്റിലെ നിരവധി റെസ്റ്റോറന്റുകൾ, ഷോപ്പുകൾ, സെൻട്രൽ മാർക്കറ്റുകൾ തുടങ്ങിയ കേന്ദ്രീകരിച്ച് അതോറിറ്റി പരിശോധനകളും നടത്തി. 

പരിശോധന ക്യാമ്പയിനിൽ ഒമ്പത് നിയമലംഘന റിപ്പോർട്ടുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 145 കിലോഗ്രാം ഉപയോ​ഗക്ഷമമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും അവ നശിപ്പിക്കുകയും ചെയ്തു. ഷർഖ് മാർക്കറ്റിലാണ് ഈ നടപടി സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ വിതരണ വകുപ്പിലെ ഇൻസ്പെക്ടർമാർ 24 മണിക്കൂറും പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ മൂന്ന് ടൺ ഭക്ഷ്യവസ്തുക്കളാണ് പരിശോധനകളിൽ കണ്ടെത്തി നശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News