സിക്ക് ലീവ് ഇനി ഓൺലൈനായി ലഭിക്കും; പുതിയ സേവനവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 03/09/2023


കുവൈത്ത് സിറ്റി: ആരോഗ്യ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനും  പൗരന്മാർക്ക് കൂടുതൽ സൗകര്യമൊരുക്കാനുമുള്ള പരിശ്രമങ്ങൾ തുടർന്ന് ആരോഗ്യ മന്ത്രാലയം. പുതിയ ഇലക്‌ട്രോണിക് സേവനം ആരംഭിക്കുന്നതിനായി സിവിൽ സർവീസ് കമ്മീഷനെ ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. ഡോക്ടറെ കാണാതെ സിക്ക് ലീവ് നേടുന്ന സേവനം ആരംഭിക്കാൻ ആണ് ആരോഗ്യ മന്ത്രാലയം തയാറെടുക്കുന്നത്. ആരോഗ്യ കേന്ദ്രം സന്ദർശിക്കാതെ തന്നെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇലക്‌ട്രോണിക് സേവനങ്ങളിലൂടെ ജീവനക്കാരന് അസുഖ അവധി ലഭിക്കുന്നതാണ് പുതിയ സേവനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ജീവനക്കാരുടെയും സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം ആരംഭിക്കുന്നത്.

Related News