വിമാനത്താവളത്തിലെ പാസ്പോർട്ട് കളക്ഷൻ സെൻ്റർ ഉദ്ഘടനം ചെയ്തു

  • 03/09/2023


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്തവളത്തിലെ ടെർമിനൽ നാലിൽ  പുറപ്പെടുന്ന പൗരന്മാർക്ക് പാസ്‌പോർട്ട് വിതരണ സേവനം ആരംഭിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്‌സ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഷെയ്ഖ് ഫവാസ് അൽ ഖാലിദ്, ട്രാവൽ ഡോക്യുമെന്റ്‌സ് ഡയറക്ടർ, ബ്രിഗേഡിയർ ജനറൽ അബ്ദുള്ള അൽ അംഹോജ്, നിരവധി സുരക്ഷാ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. 

അടിയന്തര യാത്രാ തീയതിയുള്ള പൗരന്മാർക്ക് 15 മിനിറ്റിനുള്ളിൽ പാസ്‌പോർട്ട് ലഭിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനാണ് ഈ സേവനം  കൊണ്ട് വന്നിട്ടുള്ളതെന്ന് ബ്രിഗേഡിയർ ജനറൽ അബ്ദുള്ള അൽ അംഹോജ് പറഞ്ഞു. പാസ്‌പോർട്ട് അനുവദിക്കുന്നത് 21 വയസും അതിൽ കൂടുതലുമുള്ളവർക്ക് മാത്രമാണ്. നിയമപരമായ പ്രായത്തിൽ താഴെയുള്ളവർക്ക് ഒരു രക്ഷിതാവ് ഒപ്പം ഉണ്ടായിരിക്കണം. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിലെ T4 ലെ പാസ്‌പോർട്ട് വിതരണ വിഭാഗം 24 മണിക്കൂറും 7 ദിവസവും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News