ജനുവരി മുതൽ റെസിഡൻസി പുതുക്കൽ ഫീസ് വർദ്ധിപ്പിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം ; മൂന്നിരട്ടിയിലേക്ക്

  • 04/09/2023

 


കുവൈറ്റ് സിറ്റി : റസിഡൻസി പെർമിറ്റുകളുടെ പുതുക്കൽ ഫീസ് അടുത്ത വർഷം ആദ്യം മുതൽ ഉയർത്തുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ട്. നിലവിലെ തുകയുടെ മൂന്നിരട്ടിയാണ് ഫീസ് വർധനവ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ റിപ്പോർട്ട് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.

വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈ നീക്കം മുമ്പ് പരിഗണനയിലുണ്ടായിരുന്നുവെന്നും ഒന്നിലധികം തവണ മാറ്റിവച്ചിരുന്നു. എന്നിരുന്നാലും, നിലവിൽ കുവൈറ്റിന്റെ ഫീസ് കുറവാണെങ്കിലും അയൽ രാജ്യങ്ങളിൽ ഈടാക്കുന്ന ഫീസിന് അനുസൃതമായി ഇത് നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതപ്പെടുന്നു.

ദേശീയ ഗാർഡ് തൊഴിലാളികൾ, പ്രവാസി സൈനിക ഉദ്യോഗസ്ഥർ, പ്രതിരോധ മന്ത്രാലയത്തിലോ ആഭ്യന്തര മന്ത്രാലയത്തിലോ ജോലി ചെയ്യുന്ന താമസക്കാർ, ജിസിസി പൗരന്മാർ, കുവൈറ്റ് വനിതകളുടെ വിദേശ കുട്ടികൾ എന്നിവരുൾപ്പെടെയുള്ള ചില വിഭാഗങ്ങളെ ഈ വർദ്ധനവിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിച്ചു.

ആർട്ടിക്കിൾ 14 (താൽക്കാലികം), സർക്കാർ ജീവനക്കാർക്കും പ്രത്യേകിച്ച് ഡോക്ടർമാർക്കും അധ്യാപകർക്കും ആർട്ടിക്കിൾ 17, സ്വകാര്യ മേഖലയ്ക്ക് ആർട്ടിക്കിൾ 18, വീട്ടുജോലിക്കാർക്കുള്ള ആർട്ടിക്കിൾ 20, ആർട്ടിക്കിൾ 22 പ്രകാരമുള്ള ഫാമിലി വിസ, കുവൈറ്റിലെ സർവ്വകലാശാലകളിലും സ്കൂളുകളിലും പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ആർട്ടിക്കിൾ 23 പ്രകാരം സ്കൂൾ റസിഡൻസി എന്നിവയുൾപ്പെടെ എല്ലാത്തരം റസിഡൻസികൾക്കും ഫീസ് വർധന ബാധകമാകുമെന്നും അതിൽ പറയുന്നു.

Related News