കുവൈത്തിലുടനീളം 24 മണിക്കൂറും സുരക്ഷാ നിരീക്ഷണം ശക്തമാക്കണമെന്ന് ആഭ്യന്തര മന്ത്രി

  • 04/09/2023


കുവൈത്ത് സിറ്റി: രാജ്യത്തുടനീളം 24 മണിക്കൂറും സുരക്ഷാ നിരീക്ഷണം വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശം പുറപ്പെടുവിച്ചു ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ്. നിയമം ലംഘിക്കുന്ന വ്യക്തികളെ ശക്തമായി നേരിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പതിവ് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹതം നിർദേശങ്ങൾ മുന്നോട്ട് വച്ചതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

ഏറ്റവും പുതിയ സുരക്ഷാ സംഭവവികാസങ്ങളെക്കുറിച്ച് യോ​ഗം ചർച്ച ചെയ്തു, മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും നിരവധി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരും സുരക്ഷാ നേതൃത്വങ്ങളും പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരിലും അവരുടെ ചുമതലകൾ നിർവഹിക്കാനുള്ള ശേഷിയിലും ഷെയ്ഖ് തലാൽ അൽ ഖാലിദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെയും കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷന്റെയും സമീപകാല പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

Related News