ജലീബിലെ വീടുകളുടെ വിൽപ്പ തടസപ്പെടുത്തുന്ന നടപടിക്കെതിരെ എംപി

  • 04/09/2023


കുവൈത്ത് സിറ്റി: ജലീബ് ​​അൽ ഷുവൈഖിലെ വീടുകളുടെ ഉടമകൾക്ക് വിവരണ സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ച് എംപി ഫയീസ് അൽ ജോംഹൂർ. മുനിസിപ്പാലിറ്റി കാര്യ, കമ്മ്യൂണിക്കേഷൻസ് മന്ത്രി ഫഹദ് അൽ ഷൂലക്ക് ഈ ചോദ്യങ്ങൾ കൈമാറിയിട്ടുണ്ട്. പ്രദേശത്തെ വീടുകളുടെ ഉടമസ്ഥരെ വസ്തുവകകൾ വിൽക്കുന്നതിൽ നിന്ന് തടയുന്നതിനാൽ, അത്തരമൊരു തീരുമാനത്തിന് പിന്നിലെ യുക്തിയെ കുറിച്ച് അറിയണമെന്ന് എംപി ആവശ്യപ്പെട്ടു. 

ഇത് ഭരണഘടനയുടെ ലംഘനമാണെന്നും ജലീബിലെ സാമൂഹിക, സുരക്ഷാ പ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങളും കാരണം മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറാൻ ആ​ഗ്രഹിക്കുന്ന കുവൈത്തി കുടുബങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന നടപടിയാണെന്നുമാണ് എംപിയുടെ വാദം.ജലീബിലെ റിയൽ എസ്റ്റേറ്റ് വസ്‌തുക്കളുടെ വില നിർണ്ണയിക്കാൻ മുനിസിപ്പാലിറ്റി അഫയേഴ്‌സ് മന്ത്രാലയം നടപടിയെടുത്തിട്ടുണ്ടോയെന്നും എംപി ചോദിച്ചു. ഈ വിഷയത്തിലെ നടപടികൾ പൂർത്തിയാക്കുന്ന തീയതി അറിയാൻ ആഹ്രഹമുണ്ടെന്നും എംപി പറഞ്ഞു.

Related News