ഇന്ത്യക്കാരൻ ഫിലിപ്പിനോ കാമുകിയെ കൊലപ്പെടുത്തിയ സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്

  • 04/09/2023


കുവൈത്ത് സിറ്റി: ഒമരിയ മേഖലയിൽ 35 കാരിയായ ഫിലിപ്പിയൻസ് സ്വദേശിയായ കാമുകിയെ ക്രൂരമായ കൊലപ്പെടുത്തി ഇന്ത്യക്കാരനായ പ്രവാസി. വീട്ടുജോലിക്കാരിയായ യുവതിയെ അക്രമി ഒന്നിലധികം തവണ ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം യുവാവും കത്തി ഉപയോഗിച്ച് സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു, യുവാവിനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് കൊലപാതക വിവരം സംബന്ധിച്ച റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെയും ആംബുലൻസുകളും റിപ്പോർട്ട് ചെയ്ത പ്രദേശത്തേക്ക് ഉടൻ തിരിച്ചു. അവിടെയെത്തിയപ്പോൾ കാമുകിയായിരുന്ന ഫിലിപ്പീൻസ് യുവതിയെ ഇന്ത്യൻ പ്രവാസി മാരകമായി ആക്രമിച്ച് കെലാപ്പെടുത്തിയതായി കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്തേക്കുള്ള പ്രതിയും വരവ് അടക്കം വീടിനുള്ളിലെ നിരീക്ഷണ ക്യാമറകൾ അധികൃതർ പരിശോധിക്കുന്നുണ്ട്.

Related News