കുവൈത്തിലെ നിരത്തുകളിലെ ദുരിതങ്ങൾ തുടർക്കഥ; തിരക്കും ഗതാഗതക്കുരുക്കും വീണ്ടും പ്രതിസന്ധി

  • 04/09/2023



കുവൈത്ത് സിറ്റി: വിദ്യാർത്ഥികളുടെ സ്കൂളുകളിലേക്കുള്ള മടങ്ങിവരവ് ആരംഭിച്ചതോടെ കുവൈത്തിലെ നിരത്തുകൾ ദിവസേനയുള്ള ദുരിതങ്ങളുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച് തുടങ്ങി. തിരക്കിന്റെയും ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വളരെ കുറച്ച് സ്കൂളുകൾ മാത്രം തുറന്ന സാഹചര്യത്തിൽ പോലും പ്രധാന നിരത്തുകളിലും ഉൾ റോ‍ഡുകളിലും അവസ്ഥ രൂക്ഷമായി തുടങ്ങിയിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളെ ആശങ്കയോടെയാണ് ആളുകൾ നോക്കിക്കാണുന്നത്.

എന്തുകൊണ്ടാണ് കുവൈത്തിലെ ഗതാഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കാൻ ഇത്ര ബുദ്ധിമുട്ടുള്ളതെന്ന ചോദ്യമാണ് വീണ്ടും ഉയർന്നിട്ടുള്ളത്. പ്രശ്നങ്ങൾ പരിഹരിക്കാൻ അതോറിറ്റികൾ നിരന്തരം ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും ഒന്നിനും ഫലമുണ്ടാകാത്ത അവസ്ഥയാണ്. സമൂലമായ പരിഹാരമാർഗങ്ങൾ കണ്ടെത്താൻ സാധിക്കാത്തതാണ് പ്രതിസന്ധി. ആവർത്തിച്ച് പ്രഖ്യാപിച്ച പഠനങ്ങൾക്കോ ഗതാഗതം സംവിധാനത്തിൽ കൊണ്ട് വന്ന മാറ്റങ്ങൾക്കോ മാറി മാറി വരുന്ന പദ്ധതികൾക്കോ വിഷയം പരിഹരിക്കാൻ സാധിച്ചിട്ടില്ല.

Related News