വോയ്സ് കുവൈത്ത് "വിശ്വകല - 2022" സ്വാഗതസംഘം രൂപവത്കരിച്ചു

  • 04/09/2023

 

കുവൈത്ത് സിറ്റി: പൊതു ധാർമ്മികത ലംഘിച്ച പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സുരക്ഷാ സംവിധാനത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നവരുടെ ഇലക്ട്രോണിക് അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ഡ്യൂട്ടി ചെയ്യുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന അപകീർത്തികരമായ പരാമർശങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ നിയമപ്രകാരം അർഹതയുണ്ടെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. 

സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താൻ ചില അക്കൗണ്ടുകൾ നിന്ന് വളരെ മോശകരമായ കമന്റുകൾ വന്നതായി അടുത്തിടെ അധികൃതർ നിരീക്ഷിച്ചിരുന്നു. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ അഫിലിയേറ്റ് ആയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക് ആൻഡ് സൈബർ ക്രൈം ഈ അക്കൗണ്ടുകളുടെ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായുള്ള തെളിവുകൾ ശേഖരിക്കുകയാണ്.

Related News