ഓൺലൈൻ തട്ടിപ്പ്; കുവൈത്തിൽ നാല് പ്രവാസികൾ അറസ്റ്റിൽ

  • 04/09/2023


കുവൈത്ത് സിറ്റി: ഇലക്ട്രോണിക് തട്ടിപ്പിൽ ഏർപ്പെട്ടിരിക്കുന്ന നാല് പ്രവാസികൾ ഉൾപ്പെടുന്ന ശൃംഖല തകർത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിൽ പ്രവർത്തിക്കുന്ന മണി ക്രൈംസ് വിഭാ​ഗം. ഓപ്പറേഷനിൽ ഇവരുടെ തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തു. തട്ടിപ്പ് പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്നതിനു പുറമേ, പ്രതികളിലൊരാളുടെ കൈവശം നിയമവിരുദ്ധ മയക്കുമരുന്ന് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പിടിക്കപ്പെട്ട എല്ലാവരെയും നിയമത്തിന് അനുസൃതമായി തുടർ നടപടികൾക്കായി ഉചിതമായ നിയമ അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News