കുവൈത്തില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • 04/09/2023



കുവൈത്ത്സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ചങ്ങനാശേരി ചാഞോടി സ്വദേശിയായ റെജിയുടെ ഭാര്യ ഷീബയാണ് (42) ഇന്ന് ഉച്ചയോടെ കെട്ടിടത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മലയാളികൾ ഏറെ വസിക്കുന്ന അബ്ബാസിയായിലെ അപ്സര ബസാർ ബിൽഡിംഗിന്റെ സമീപത്താണ് സംഭവം നടന്നത്. ഫ്ളറ്റിന്റെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് ഇവർവീഴുകയായിരുന്നു. 

സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി നോക്കുകയായിരുന്നു ഷീബ. കിർബി കമ്പിനിയിലെ ജിവനക്കാരനാണ് റെജി. രണ്ട് മക്കളുണ്ട്.

കുവൈത്ത് വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ 👇

Related News