നിയമലംഘനം; 20 ബ്യൂട്ടി ക്ലിനിക്കുകൾ പൂട്ടി ആരോ​ഗ്യ മന്ത്രാലയം

  • 04/09/2023

കുവൈത്ത് സിറ്റി: നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 20ൽ അധികം ബ്യൂട്ടി ക്ലിനിക്കുകൾ അടച്ചു പൂട്ടിയതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 2020ലെ 70-ാം നമ്പർ നിയമം ലംഘിച്ചതിനെ തുടർന്നാണ് ന‌ടപടി. മെഡിക്കൽ പ്രൊഫഷന്റെയും ബന്ധപ്പെട്ട പ്രൊഫഷനുകളുടെയും അനധികൃത പ്രയോഗം, സ്വകാര്യ മെഡിക്കൽ മേഖലയിലെ ജോലി നിയന്ത്രിക്കുന്ന തീരുമാനങ്ങൾ ലംഘിക്കൽ, മെഡിക്കൽ പരസ്യങ്ങളെ നിയന്ത്രിക്കുന്ന മന്ത്രിതല തീരുമാനങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പൗരന്മാരുടെ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അലംഭാവത്തിന് ഇടമില്ലെന്ന് ആവർത്തിച്ച് ഉറപ്പാക്കണമെന്ന് ആരോ​ഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി നിർദേശങ്ങൾ നൽകിയിരുന്നു. അതേസമയം, 1996-ലെ 28-ാം നമ്പർ ഫാർമസി പ്രൊഫഷണൽ റെഗുലേഷൻ നിയമം ലംഘിച്ചതിന് 28 ഫാർമസികൾ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു.

Related News