പുതിയ കൊവിഡ് വകഭേദം നിയന്ത്രിക്കാൻ സാധിച്ചതായി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 05/09/2023


കുവൈത്ത് സിറ്റി: കൊവിഡ് 19ന്റെ പുതിയ വകഭേദം നിയന്ത്രിക്കാൻ സാധിച്ചതായി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 
നിരവധി രാജ്യങ്ങൾ പുതിയ കൊവിഡ് വകഭേദം (EG.5) കേസുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, കുവൈത്തിലെ എപ്പിഡെമിയോളജിക്കൽ സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. രാജ്യത്ത് പുതിയ കൊവിഡ് വകഭേദ കേസുകൾ കണ്ടെത്തിയിരുന്നു. അവരുടെ ചികിത്സകൾ ന‌ടന്നുകൊണ്ടിരിക്കുകയാണ്. 

പുതിയ വേരിയന്റ് നിയന്ത്രണത്തിലാണെന്നും പകർച്ചവ്യാധിയുടെ തലത്തിലേക്ക് സ്ഥിതി മാറിയിട്ടില്ലെന്നും വൃത്തങ്ങൾ വിശദീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് വന്നിട്ടുണ്ടെന്നും എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം വർധിച്ചില്ല. അതിനാൽ രോഗബാധിതരിൽ ഭൂരിഭാഗത്തിനും വീട്ടിൽ തന്നെയാണ് ചികിത്സ നൽകുന്നതെന്ന് ഇന്റേർണർ മെഡിക്കൽ കൺസൾട്ടന്റ് ഡോ. ​ഗാനെം അൽ സലേം പറഞ്ഞു.

Related News