കുവൈത്തിൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷനെ ബ്ലോക്ക് ചെയ്തുവെന്നുള്ള പ്രചാരണങ്ങൾ നിഷേധിച്ച് സിട്ര

  • 05/09/2023


കുവൈത്ത് സിറ്റി: ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനെ ബ്ലോക്ക് ചെയ്തുവെന്നുള്ള പ്രചാരണങ്ങൾ നിഷേധിച്ച് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഒമർ അൽ ഒമർ. എല്ലാ നിയമ നടപടികളും പാലിക്കുന്നുണ്ടെന്ന് കമ്മീഷൻ ഉറപ്പ് വരുത്തുമെന്നും നിയമലംഘനം ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രമാണ് ബ്ലോക്ക് ചെയ്യുന്നത് അടക്കമുള്ള നടപടികൾ കമ്മീഷൻ സ്വീകരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിന് നിയമപരമായി യോഗ്യതയുള്ള അതോറിറ്റിയാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ). ഹാക്കിം​ഗിൽ നിന്ന് ഉൾപ്പെടെ സംരക്ഷിച്ച് നിർത്തുക എന്ന ദൗത്യമാണ് സിട്ര നിർവഹിക്കുന്നതെന്നും അൽ ഒമർ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള ഡാറ്റാ ട്രാൻസിറ്റ് പോർട്ടുകളുടെ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതായും അൽ ഒമർ വിശദീകരിച്ചു.

Related News