കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് രൂക്ഷപ്രതിസന്ധി

  • 05/09/2023


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് രൂക്ഷപ്രതിസന്ധിയുണ്ടാക്കുിന്നു. ടെർമിനൽ നാലിൽ യാത്രക്കാരുടെ ബാഗുകൾ കൊണ്ടുപോകുന്നതിനുള്ള ജീവനക്കാരു‌ടെ എണ്ണമാണ് കുറവ്. ഈ സാഹചര്യത്തിൽ രാജ്യത്തേക്ക് വരുന്നവരുടെ തിരക്ക് പരി​ഗണിച്ച് ട്രാവൽ ബാ​ഗുകൾ കൊണ്ട് പോകുന്നതിൽ സഹായിക്കുക എന്ന ബോർഡ് എയർപോർട്ട് ഓപ്പറേറ്റിംഗ് അതോറിറ്റി യാത്രക്കാർക്ക് മുന്നിൽ സ്ഥാപിച്ചി‌ട്ടുണ്ട്. 

ജീവനക്കാരുടെ കുറവായ പ്രശ്‌നത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ബാ​ഗേജ് ട്രാൻസ്പോർട്ടേഷൻ സേവനം നൽകുന്നതിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഏകദേശം 118 ജീവനക്കാരെ നിയോ​ഗിച്ചിട്ടുണ്ട്. രാജ്യത്തേക്ക് വരുന്ന യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണം പരി​ഗണിക്കുമ്പോൾ ഈ എണ്ണം പര്യാപ്തമല്ല. സിവിൽ ഏവിയേഷനുമായി ഹാൻഡ്‌ലിംഗ് കമ്പനിയുടെ കരാർ കഴിഞ്ഞ മാസം പകുതിയോടെ അവസാനിച്ചതാണ് യാത്രക്കാരുടെ ലഗേജ് കൊണ്ടുപോകുന്ന ജീവനക്കാരുടെ കുറവിന് കാരണമായിട്ടുള്ളത്.

Related News