കുവൈത്ത് ഇന്റർനാഷണൽ ഗേറ്റ്‌വേ വികസിപ്പിക്കാനുള്ള ടെൻഡറിൽ പ്രതിസന്ധി

  • 05/09/2023


കുവൈത്ത് സിറ്റി: കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ മുന്നോട്ട് വച്ച കുവൈത്ത് ഇന്റർനാഷണൽ ഗേറ്റ്‌വേ വികസിപ്പിക്കാനുള്ള ടെൻഡർ പ്രതിസന്ധി നേരിടുന്നു. പൗരന്മാരുടെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ബാധിക്കുന്നുവെന്ന് നിരവധി പ്രതിനിധികളിൽ അഭിപ്രായം വന്നതോടെയാണ് പ്രശ്നങ്ങൾ വന്നത്. മുനിസിപ്പൽ കാര്യ സഹമന്ത്രിയും വാർത്താവിനിമയ സഹമന്ത്രി ഫഹദ് അൽ ഷൂല അതോറിറ്റിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാന് ഇത് സംബന്ധിച്ച് കത്ത് അയച്ചിരുന്നു. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് കാര്യങ്ങൾ കൂടുതൽ അവലോകനം ചെയ്യാനും ടെൻഡർ നടപടികൾ നിർത്താനുമാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഭരണഘടന അനുശാസിക്കുന്ന രാജ്യത്തിന്റെ പരമാധികാരം, പൗരന്മാരുടെ പൊതു-സ്വകാര്യ അവകാശങ്ങൾ, അല്ലെങ്കിൽ രാജ്യത്തിന്റെ സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ടെൻഡറിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Related News