ചന്ദ്രനില്‍ സൂര്യനുദിച്ചു; ചന്ദ്രയാൻ ഉണരുന്നതും കാത്ത് ശാസ്ത്രലോകം, തയ്യാറെടുത്ത് ഐഎസ്‌ആര്‍ഒ

  • 21/09/2023

ബെംഗളൂരു: രണ്ടാഴ്ച മുമ്ബ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിദ്രയിലേക്ക് പോയ ചന്ദ്രയാൻ-3 ഉണരുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ശാസ്ത്ര ലോകം. രണ്ടാഴ്ചയ്ക്ക് ശേഷം ചന്ദ്രനില്‍ സൂര്യ പ്രകാശമെത്തുമ്ബോള്‍ വിക്രം ലാൻഡറിനേയും പ്രഗ്യാൻ റോവറിനേയും തട്ടിയുണര്‍ത്താനുള്ള ശ്രമത്തിലാണ് ഐഎസ്‌ആര്‍ഒയും.


സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവയുമായുള്ള ആശയവിനിമയം നടത്താനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. അവയെ പുനരുജ്ജീവിപ്പിക്കാനായാല്‍ ഐഎസ്‌ആര്‍ഒയ്ക്കും ശാസ്ത്രലോകത്തിനും വലിയ നേട്ടമാകും. ചന്ദ്രയാൻ ദൗത്യം പുനരാരംഭിക്കാനുമാകും.

സെപ്റ്റംബര്‍ 20 മുതല്‍ ചന്ദ്രനില്‍ സൂര്യപ്രകാശം ലഭിച്ചു തുടങ്ങി. ചന്ദ്രയാൻ സ്ഥിതിചെയ്യുന്ന ദക്ഷിണധ്രുവത്തില്‍ പൂര്‍ണ്ണമായും സൂര്യപ്രകാശമെത്തി വെള്ളിയാഴ്ചയോടെ ഉപകരണങ്ങളിലെ സോളാര്‍ പാനലുകള്‍ ചാര്‍ജ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.

Related News