രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവന്നതിനാണ് നരസിംഹ റാവു സര്‍ക്കാരിനെ മന്ത്രി പ്രശംസിച്ചത്.
"പഞ്ചായത്ത് രാജിലൂടെ അന്ന് 33 ശതമാനം വനിതാ സംവരണം കൊണ്ടുവന്നതിന് മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ സര്‍ക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. പല സംസ്ഥാനങ്ങളിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ വനിതാ സംവരണം 50 ശതമാനമായി വര്‍ധിപ്പിച്ചു. ഇതോടെ പഞ്ചായത്ത് തലത്തില്‍ സ്ത്രീകള്‍ അധികാരത്തിലെത്താന്‍ തുടങ്ങി"- വനിതാ സംവരണ ബില്ലിനെക്കുറിച്ച് രാജ്യസഭയില്‍ സംസാരിക്കവെ നിര്‍മല സീതാരാമൻ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?