സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് യുപി സര്‍ക്കാര്‍; അനീതിയെന്ന് വരുണ്‍ ഗാന്ധി

  • 22/09/2023

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയുടെ ലൈസൻസ് യുപി സര്‍ക്കാര്‍ റദ്ദാക്കിയതില്‍ എതിര്‍പ്പ് ഉന്നയിച്ച്‌ ബിജെപി എംപി വരുണ്‍ ഗാന്ധി. സമഗ്രമായ അന്വേഷണം നടത്താതെയാണ് തീരുമാനമെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വരുണ്‍ ഗാന്ധി യുപി സര്‍ക്കാരിന് കത്തയച്ചു. സഞ്ജയ് ഗാന്ധിയുടെ മകനാണ് വരുണ്‍ ഗാന്ധി. ആശുപത്രിയുടെ ലൈസൻസ് അതിവേഗം സസ്‌പെൻഡ് ചെയ്തത് ആരോഗ്യ സേവനങ്ങള്‍ക്ക് ആശുപത്രിയിലേക്ക് വരുന്നവരോട് മാത്രമല്ല, ഉപജീവനത്തിന് സ്ഥാപനത്തെ ആശ്രയിക്കുന്നവരോടും ചെയ്യുന്ന അനീതിയാണെന്ന് വരുണ്‍ ഗാന്ധി


ഒരു രോഗിയുടെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഒപിയും അത്യാഹിത സേവനങ്ങളും ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ് സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റിന്റെ അധ്യക്ഷ. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ട്രസ്റ്റിലെ അംഗങ്ങളാണ്.

യുവതിയുടെ മരണത്തെ തുടര്‍ന്നാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയതെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. തുടര്‍ പഥകിന് താന്‍ എഴുതിയ കത്ത് വരുണ്‍ ഗാന്ധി സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചു. ജനങ്ങള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ആശുപത്രിയുടെ ലൈസൻസ് അതിവേഗം സസ്‌പെൻഡ് ചെയ്തത് ആരോഗ്യ സേവനങ്ങള്‍ക്ക് ആശുപത്രിയിലേക്ക് വരുന്നവരോട് മാത്രമല്ല, ഉപജീവനത്തിന് സ്ഥാപനത്തെ ആശ്രയിക്കുന്നവരോടും ചെയ്യുന്ന അനീതിയാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. 

Related News