മതമാറ്റത്തിനും ക്രൂര പീഡനത്തിനുമിരയായെന്ന് വെളിപ്പെടുത്തല്‍, യുവതിയുടെ പരാതിയില്‍ ടെക്കി അറസ്റ്റില്‍

  • 22/09/2023

ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീയെ മതംമാറ്റാന്‍ നിര്‍ബന്ധിച്ച്‌ പീഡിപ്പിച്ചുവെന്ന കേസില്‍ 32കാരായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്ബനിയിലെ ജീവനക്കാരനുമായ മൊഗില്‍ അഷ്റഫ് ബേയ്ഗ് ‌(32) ആണ് അറസ്റ്റിലായത്.


ബെംഗളൂരുവിലെ തന്നെ സ്വകാര്യ ഐടി കമ്ബനിയിലെ ജീവനക്കാരിയായാണ് പരാതിക്കാരി. പരാതിക്കാരിയുമായി 2018 മുതല്‍ അടുപ്പത്തിലായിരുന്നു മോഗില്‍. ലിവിങ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍, പിന്നീട് യുവാവിന്‍റെ മതത്തിലേക്ക് യുവതിയെ മതമാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

വിവാഹ ചെയ്യുമെന്ന് പറഞ്ഞ് യുവതിയെ ലൈംഗിക ബന്ധത്തിന് യുവാവ് നിര്‍ബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. ഫോണിലൂടെ യുവാവിന്‍റെ സഹോദരൻ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായെന്നും മതമാറ്റത്തിന് നിര്‍ബന്ധിക്കപ്പെട്ടതായും വെളിപ്പെടുത്തികൊണ്ട് യുവതി എക്സ് പ്ലാറ്റ്ഫോമില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

താന്‍ 'ലൗജിഹാദി'നും പീഡനത്തിനും നിര്‍ബന്ധിത മതമാറ്റത്തിനം ഇരയായെന്നും തന്‍റെ ജീവന്‍ അപകടത്തിലാണെന്നും യുവതി എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പില്‍ ആരോപിച്ചു. ബെംഗളൂരുവില്‍ പോലീസ് സഹായം നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെതുടര‍ന്ന് ബെംഗളൂരുവിലെ ബെലന്ദൂര്‍ പോലീസ് സെപ്റ്റംബര്‍ ഏഴിനാണ് കേസെടുക്കുന്നത്. 

Related News