മണിപ്പൂര്‍ കലാപം: അത്യാധുനിക ആയുധങ്ങളുമായി പൊലീസ് പിടികൂടിയ 5 പേര്‍ക്ക് വ്യവസ്ഥകളോടെ ജാമ്യം

  • 22/09/2023

ഇംഫാല്‍: മണിപ്പൂരില്‍ കഴിഞ്ഞ ദിവസം അത്യാധുനികആയുധങ്ങളുമായി പിടിയിലായ അഞ്ച് മെയ്തെ യുവാക്കള്‍ക്ക് ജാമ്യം. ഇംഫാലിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നല്‍കിയത്. അൻപതിനായിരം രൂപ ജാമ്യതുക കെട്ടിവയ്ക്കണം.


മണിപ്പൂരിന് പുറത്ത് കോടതിയുടെ അനുമതിയില്ലാതെ പോകാൻ പാടില്ല. അന്വേഷണവുമായി സഹകരിക്കണം അടക്കം വ്യവസ്ഥകളാണുള്ളത്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെ സംഘടന നടത്തിയ പ്രതിഷേധം വലിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിനിടെയാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്.

അതെസമയം കലാപത്തിനിടെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട രണ്ട് വനിതകളുടെ മൃതദേഹം വിട്ടു കിട്ടാൻ നടപടി വേണമെന്ന് കുക്കി വിഭാഗം സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. ഇംഫാലിലുള്ള ഇവരുടെ മൃതദേഹം കുടുംബങ്ങള്‍ക്ക് വിട്ടനല്‍കണമെന്നാണ് ആവശ്യം.

Related News