അനധികൃത ചികിത്സ നടത്തിയ ആറ് പേരടക്കം 351 നിയമലംഘകര്‍ കുവൈത്തിൽ അറസ്റ്റിൽ

  • 22/09/2023



കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 351 നിയമലംഘകര്‍ അറസ്റ്റിൽ. നിയമ ലംഘകരെ അറസ്റ്റ് ചെയ്യാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ഖൈത്താൻ, മഹ്ബൗല, മംഗഫ്, ഷുവൈഖ് ഇൻഡസ്ട്രിയൽ സിറ്റി, ഷാർഖ് എന്നിവിടങ്ങളിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. റെസിഡൻസി, തൊഴില്‍ നിയമം ലംഘിച്ച 312 പേരാണ് അറസ്റ്റിലായിട്ടുള്ളത്. അനധികൃത ചികിത്സ നടത്തിയ ആറ് പേരും പിടിയിലായി. നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകള്‍ പൂട്ടുകയും ചെയ്തു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News