മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ആദരവുമായി തമിഴ്‌നാട് സര്‍ക്കാര്‍

  • 23/09/2023

ചെന്നൈ: മരണാനന്തരം അവയവദാനം നടത്തുന്നവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ആദരം. ഇവരുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇനി ഔദ്യോഗിക ബഹുമതിയോടെയാവും നടത്തുകയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തരമാണെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.


രാജ്യത്ത് മരണാനന്തര അവയവദാനത്തില്‍ ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അവയവദാനത്തിലൂടെ നൂറുകണക്കിനാളുകള്‍ക്ക് പുതുജീവന്‍ നല്‍കാനും നമുക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണാനന്തരം തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവദാനം നടത്തുന്നതിലൂടെ അവരുടെ കുടുംബത്തിന്റെ നിസ്വാര്‍ഥമായ ത്യാഗം മഹത്തരമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

അവയവദാതാക്കളുടെയും കുടുംബാംഗങ്ങളുടെയും ത്യാഗം മാനിച്ചാാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി നല്‍കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവരുടെ അവയവദാനത്തിനായി ആംബുലന്‍സ് പോകുന്നതിനായി ഗ്രീന്‍ ഇടനാഴി സ്ഥാപിച്ച സംസ്ഥാനവും തമിഴ്‌നാടാണ്.

Related News