അഹമ്മദി റിഫൈനറിയിൽ തീപിടിത്തം ; നിയന്ത്രണ വിധേയം

  • 23/09/2023

 


കുവൈത്ത് സിറ്റി: അൽ അ​ഹമ്മദി റിഫൈനറിയിൽ തീപിടിത്തമുണ്ടായതായി ആശങ്കയായി. കമ്പനിയുടെ അഗ്നിശമന സേനാംഗങ്ങൾ മിന അൽ അഹമ്മദി റിഫൈനറിയിലെ ആറാമത്തെ ഡിസ്ട്രിക്റ്റിലെ യൂണിറ്റ് നമ്പർ 35 ൽ ഇന്നലെ വൈകുന്നേരം കൃത്യം 8:37 ന് ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നുവെന്ന് ഫ്യൂവൽ സപ്ലൈ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും നാഷണൽ പെട്രോളിയം കമ്പനിയുടെ ഔദ്യോഗിക വക്താവുമായ ഗാനെം അൽ ഒട്ടൈബി പറഞ്ഞു. തീപിടിതത്തിൽ ആർക്കും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. റിഫൈനറിയിലെ ഉൽപ്പാദനവും കയറ്റുമതി പ്രവർത്തനങ്ങളും മുടങ്ങിയില്ലെന്നും എല്ലാം പതിവ് പോലെ തന്നെ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. റിഫൈനറിയിലെ യൂണിറ്റുകളിലൊന്നിൽ മാത്രമാണ് തീപിടിത്തമുണ്ടായത്.

Related News