കുവൈത്തും ചൈനയും തമ്മിൽ ഏഴ് കരാറുകളിൽ ഒപ്പിട്ടു

  • 23/09/2023



കുവൈത്ത് സിറ്റി: കുവൈത്തും ചൈനയും തമ്മിൽ സുപ്രധാനമായ ഏഴ് കരാറുകളിൽ ഒപ്പിട്ടു. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് ചൈനയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നിരവധി സുപ്രധാന മേഖലകളിലായാണ് ഏഴ് വ്യത്യസ്ത കരാറുകളിൽ ഒപ്പുവച്ചതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 2024-2028 വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിനുള്ള പഞ്ചവത്സര പദ്ധതിയെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയും കരാറുകളിൽ ഉൾപ്പെടുന്നു.

മുബാറക് അൽ കബീർ തുറമുഖവുമായി ബന്ധപ്പെട്ട് കുവൈത്തും ചൈനയും തമ്മിലുള്ള ധാരണാപത്രവും മാലിന്യ പുനരുപയോഗത്തിനുള്ള ഹരിത, കുറഞ്ഞ കാർബൺ സംവിധാനത്തെക്കുറിച്ചുള്ള ധാരണയും മലിനജല ശുദ്ധീകരണ പ്ലാന്റുകൾക്കുള്ള പരിസ്ഥിതി അടിസ്ഥാന സൗകര്യ മേഖലയിലെ സഹകരണവും കരാറുകളിൽ ഉൾപ്പെടുന്നു. പവർ സ്റ്റേഷൻ നിർമ്മിക്കുന്നതിൽ കുവൈത്തും ചൈനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് അടക്കമാണ് ഏഴ് കരാറുകളെന്നും അധികൃതർ വിശദീകരിച്ചു.

Related News