യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിൽ അപാകത; ഉത്തരവുകള്‍ റദ്ദാക്കി

  • 23/09/2023


കുവൈത്ത് സിറ്റി: യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് അനുചിതമാണെന്ന് കണക്കാക്കിയ ഉത്തരവുമായി അസാധുവാക്കി അപ്പീല്‍ കോടതി. സിവിൽ, കൊമേഴ്‌സ്യൽ പ്രൊസീജ്യർ കോഡിന്റെ ആർട്ടിക്കിൾ 297 ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളുടെ അഭാവം കാരണമാണ് ഉത്തരവുകള്‍ റദ്ദാക്കിയത്. ന്യായമായ കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കി ബന്ധപ്പെട്ടവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കുടിശ്ശികകള്‍ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാല്‍ യാത്ര ചെയ്യുന്നതിൽ നിന്ന് ഒരാളെ തടയുന്നതിലെ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അപ്പീല്‍ കോടകി ഉത്തരവുകള്‍ അസാധുവാക്കിയത്. ഭരണഘടന അനുസരിച്ച് യാത്ര ചെയ്യുന്നതിൽ നിന്ന് പൗരന്മാരെ തടയരുതെന്നും സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും അഭിഭാഷകൻ ഒമർ അൽ ഹമ്മദി തന്റെ ഹർജിയിൽ ഊന്നിപ്പറഞ്ഞിരുന്നു.

Related News