സാല്‍മിയയിലും ജബ്രിയയിലും പരിശോധന; ഗാരേജും വനിത സലൂണുകളും പൂട്ടി

  • 23/09/2023


കുവൈത്ത് സിറ്റി: സാല്‍മിയയിലും ജബ്രിയയിലും നടത്തിയ പരിശോധനകളില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് അധികൃതര്‍. യൂസ്ഡ് ടയറുകള്‍ ഉപയോഗിച്ചിരുന്ന ഗാരേജിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊമേഴ്‌സ്യൽ കൺട്രോൾ എമർജൻസി ടീം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമലംഘനങ്ങള്‍ നടത്തി പ്രവര്‍ത്തിച്ചിരുന്ന രണ്ട് വനിതാ സലൂണുകളും പൂട്ടിയിട്ടുണ്ട്. കാലഹരണപ്പെട്ട ഹെയര്‍ ഡൈകള്‍, കോസ്മറ്റിക് ഉത്പന്നങ്ങള്‍ എന്നിവ ഇവിടെ നിന്ന് കണ്ടെത്തി. കൊമേഴ്‌സ്യൽ കൺട്രോൾ ടീം നിയമലംഘകർക്കെതിരായ നടപടികൾ പൂർത്തിയാക്കി.

Related News