ബ്രിജ് ഭൂഷണ്‍ അവസരം കിട്ടുമ്ബോഴെല്ലാം ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; പൊലീസ് കോടതിയില്‍

  • 24/09/2023

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അവസരം കിട്ടുമ്ബോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി ഡല്‍ഹി പോലീസ്. ഡല്‍ഹി റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 


വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണം ശരിവയ്ക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ബ്രിജ് ഭൂഷണ്‍ ബോധവാനായിരുന്നു. താജിക്കിസ്ഥാനില്‍ വച്ച്‌ നടന്ന ഒരു പരിപാടിക്കിടെ പരാതിക്കാരില്‍ ഒരാളായ വനിതാ താരത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി കെട്ടിപ്പിടിച്ചു. ഗുസ്തിതാരം ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍, ഒരു പിതാവിനെപ്പോലെയാണ് താന്‍ ഇത് ചെയ്തതെന്നാണ് ബ്രിജ് ഭൂഷണ്‍ മറുപടിനല്‍കിയത്. 

Related News