ഓടുന്ന ബൈക്കില്‍ വച്ച്‌ മൂര്‍ഖന്‍ കടിച്ചു; വണ്ടി നിര്‍ത്തി പിന്നിലേക്ക് മറിഞ്ഞുവീണു, യുവാവിന് ദാരുണാന്ത്യം

  • 24/09/2023

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഓടുന്ന ബൈക്കില്‍ വച്ച്‌ മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ യുവാവ് തത്ക്ഷണം മരിച്ചു. പിന്നിലിരുന്ന് യാത്ര ചെയ്ത യുവാവിനാണ് പാമ്ബ് കടിയേറ്റത്. കൈയില്‍ പിടിച്ചിരുന്ന പാമ്ബാണ് യുവാവിനെ കൊത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.


ഇന്‍ഡോറിലാണ് സംഭവം. മനീഷ് ആണ് പാമ്ബ് കടിയേറ്റ് മരിച്ചത്. കടിയേറ്റതിന് പിന്നാലെ ബൈക്ക് നിര്‍ത്താന്‍ വാഹനം ഓടിച്ചിരുന്ന കൂട്ടുകാരനോട് ആവശ്യപ്പെട്ടു. ബൈക്ക് നിര്‍ത്തി നിമിഷങ്ങള്‍ക്കകം യുവാവ് പിന്നിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. പശുത്തൊഴുത്തില്‍ നിന്ന് പിടികൂടിയ മൂര്‍ഖന്‍ പാമ്ബാണ് മനീഷിന്റെ കൈയില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറയുന്നു.

മനീഷ് തന്നെയാണ് പാമ്ബിനെ പിടികൂടിയത്. തുടര്‍ന്ന് വനത്തില്‍ കൊണ്ടുപോയി വിടാന്‍ കൂട്ടുകാരനൊപ്പം ബൈക്കില്‍ പോകുമ്ബോഴാണ് യുവാവിന് പാമ്ബ് കടിയേറ്റത്.

Related News