മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 17, 20 വയസുള്ള വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ജൂലൈയിലാണ് കാണാതായത്. മെയ് തെ വിഭാഗക്കാരായ ഈ കുട്ടികള്‍ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചെന്ന സ്ഥിരീകരണമായത്. ഹിജാം ലിന്തോയ്ഗാമ്ബി ഫിജാം ഹെംജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേ സമയം, മണിപ്പൂരില്‍ നാലു മാസമായി തുടരുന്ന ഇന്‍റര്‍നെറ്റ് നിരോധനം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മൊബൈല്‍ ഇൻറര്‍നെറ്റ് അടക്കം പുനസ്ഥാപിച്ചു. ആക്രമസംഭവങ്ങള്‍ കുറഞ്ഞെന്നും, സാധാരണ നിലയിലേക്ക് ജനജീവിതം നീങ്ങുന്നതും കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ മെയ് 3 മുതലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?