കനല്‍ അണയുന്നില്ല; ബിജെപി ഓഫീസിനു തീവച്ച്‌ പ്രതിഷേധക്കാര്‍; മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷം

  • 27/09/2023

മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമാകുന്നു. രണ്ട് മെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനം അക്രമത്തില്‍ കലാശിച്ചു. കലാപകാരികള്‍ ബിജെപി ഓഫീസിനു തീയിട്ടു. ഒഫീസിലുണ്ടായിരുന്ന കാറും അഗ്നിക്കിരയാക്കി. ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമാകുകയാണ്. 

ഇംഫാലിലും ചുരാചന്ദ്പുരിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കാൻ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ അടങ്ങുന്ന സംഘം മണിപ്പൂരിലെത്തി. 

അതിനിടെ സംസ്ഥാനത്ത് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടി. തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related News